ചരിത്രത്തോടുള്ള അവഹേളനം സംഘ്പരിവാര്‍ അവസാനിപ്പിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-08-26 14:14 GMT

റിയാദ്: സ്വാതന്ത്ര്യ സമര പോരാട്ടഭൂമിയില്‍ സര്‍വ്വതും സമര്‍പ്പിച്ച രക്തസാക്ഷികളെ പട്ടികയില്‍നിന്നും നീക്കംചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ ഹീനമായ നടപടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് സിറ്റി ബ്രാഞ്ച് സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഭാവി തലമുറയ്ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്മരണകള്‍ പുതുക്കുവാനും സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച മഹത്തുക്കളെ ഓര്‍ത്തെടുക്കാനുമുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ തന്നെ നഷ്ടപ്പെടുത്തിയതില്‍ ബ്രാഞ്ച് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

2021-24 കാലയളവിലേക്കുള്ള പുതിയ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ അല്‍ജൗഫ് ബ്ലോക്ക് പ്രസിഡന്റ് നജീബ് വള്ളക്കടവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹനീഫ് തൊഴുപ്പാടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസ്സന്‍ തലശ്ശേരി, കുഞ്ഞുമുഹമ്മദ് പുഴക്കാട്ടിരി എന്നിവര്‍ സംസാരിച്ചു.

Similar News