ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി; യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍
കൊല്ലം: നഗരത്തിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ ഒരു യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റിലായി. നാല് പേര്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. പേരയം സ്വദേശിനി ലീന, കിളികൊല്ലൂര്‍ സ്വദേശി ശ്രീജിത്ത്, ആശ്രാമം സ്വദേശി ദീപു, കാവടിപ്പുറം സ്വദേശി ദീപു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ദീപു എക്‌സൈസിനെ കണ്ട് ഫ്‌ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റു. ലീന നഗരത്തിലെ പ്രധാന ലഹരി വ്യാപാരിയാണെന്ന് എക്‌സൈസ് പറഞ്ഞു. ഈ മാസം ഒന്നിനാണ് നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ എന്ന ലഹരി മരുന്നുമായി ഇവരെ കസ്റ്റഡിയില്‍ എടുത്തത്.