മുംതാസ് അബ്ദുറഹ്മാനെ എസ്ആര്‍എം ജിദ്ദ ആദരിച്ചു

Update: 2021-09-04 01:00 GMT

കബീര്‍ കൊണ്ടോട്ടി

ജിദ്ദ: പ്രമുഖ ഗായിക മുംതാസ് അബ്ദുറഹ്മാനെ സന്ധ്യ രാഗം മീഡിയ (എസ്ആര്‍എം) ജിദ്ദയില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ ആദരിച്ചു. ജിദ്ദയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകളായ മുംതാസ് അബ്ദുറഹ്മാന്‍ സ്‌കൂള്‍ കോളജ് കാലം മുതല്‍ കലാ രംഗത്ത് സജീവമായിരുന്നു.


2002 മുതല്‍ പൊതു വേദികളില്‍ സജീവമായ ഇവര്‍ പ്രവാസ ലോകത്ത് 2010 മുതല്‍ പൊതു വേദികള്‍ കീഴടക്കി. മൈത്രി, കാലിക്കറ്റ് മ്യൂസിക് ലൗവേര്‍സ് എന്നീ കലാ സാംസ്‌കാരിക കൂട്ടാഴ്മയിലൂടെയായിരുന്നു ജിദ്ദയില്‍ മുംതാസ് അബ്ദുറഹ്മാന്‍ ഗാന ആസ്വാദകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന 'മിഷന്‍ ചേലാമ്ര' എന്ന സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതോടെ പിന്നണി ഗായികയായി മാറി.

മാവൂര്‍ സ്വദേശിയായ എന്‍ജിനിയര്‍ അബ്ദുറഹ്മാനാണ് ഭര്‍ത്താവ്. മക്കളായ മന്‍ഹ ഫാത്തിമ, മുഹമ്മദ് അസീം എന്നിവര്‍ ജിദ്ദയില്‍ വിദ്യാര്‍ത്ഥികളാണ്. ഏത് ഭാഷയിലും അനായാസം ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയുന്ന വിനയമുള്ള ഗായികയാണ് മുംതാസ് എന്ന് ആദരവ് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

മുസാഫിര്‍ ഏലങ്കുളം ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ സന്ധ്യ രാഗം ഭാരവാഹികളായ ഹസ്സന്‍ കൊണ്ടോട്ടി, നൂഹ് ബീമാപള്ളി, നവാസ് ബീമാപള്ളി എന്നിവര്‍ പുരസ്‌കാരം നല്‍കി. കവിയത്രി സക്കീന ഓമശേരി പൊന്നാട അണിയിച്ചു.ഷിബു തിരുവനന്തപുരം,

അലി തേക്കിന്‍തോട്, ഹിഫ്‌സുറഹ്മാന്‍, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ജുനൈസ് ബാബു, ഗഫൂര്‍ ചാലില്‍, സാദിഖ്‌ലി തുവ്വൂര്‍,യൂസഫ് കോട്ട, മന്‍സൂര്‍ ഫറോക്ക്,സിയാദ്, കബീര്‍ കൊണ്ടോട്ടി, ശരീഫ് അറക്കല്‍, വസന്ത കുമാര്‍

എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നൂഹ് ബീമാ പള്ളി, മുംതാസ് അബ്ദുറഹിമാന്‍, അഖില ഹസ്സന്‍, മുഹമ്മദ് ബഷീര്‍, ശറഫു പത്തനംതിട്ട, മന്‍സൂര്‍ നിലമ്പൂര്‍, ഡോ: ഹാരിസ്, റോഷന്‍ അലി എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു.അസ്മ സാബുവിന്റെ നൃത്തം ചടങ്ങിന് മാറ്റ് കൂട്ടി.

ഹസ്സന്‍ കൊണ്ടോട്ടി, നൂഹ് ബീമാപള്ളി, നവാസ് ബീമാപള്ളി, മുസ്തഫ കുന്നുംപുറം (ലാലു മീഡിയ) എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.

Similar News