തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനം തടയുന്നതുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചതായി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ മിനി സുനില്‍ കുമാര്‍, തെക്കുംകര ഗ്രാമപഞ്ചായത്തില്‍ പിഡബ്ല്യുഡി എച്ച് സി സോബിന്‍ ജോസ്, വാടാനപ്പള്ളി പഞ്ചായത്തില്‍
കേരളവര്‍മ്മ കോളജ് പ്രൊഫസര്‍ ബിനി സതീഷ്, വരന്തരപ്പിള്ളി അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ സലേഷ് എം ജി, ഒരുമനയൂര്‍ കേരളവര്‍മ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വിദ്യ ഐ വി, വെള്ളാങ്കല്ലൂര്‍പി ഡബ്ല്യൂ ഡി (ചാലക്കുടി മെക്കാനിക്കല്‍ സബ് ഡിവിഷന്‍) എച്ച് സി മുഹമ്മദ് കബീര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ജില്ലാ കുടുംബശ്രീ മിഷന്‍ എസ് പി ഇ എം റെജി തോമസ്, മുരിയാട് ഗ്രാമപഞ്ചായത്തില്‍ സജിത കെ എസ് (യു പി എസ് എ, എ യു പി എസ് മുരിയാട് )എന്നിവരെയുമാണ് നിയമിച്ചത്. മാതൃ സ്ഥാപനത്തില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റിലാണ് ഈ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുക.