സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി

Update: 2024-11-25 09:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന്റെ വില 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ കുറഞ്ഞ് 7,200 രൂപയുമായി. നവംബര്‍ മാസത്തിന്റെ ആദ്യ ദിനത്തില്‍ 59,080 ആയിരുന്നു സ്വര്‍ണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 58000 ലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണവില 58000ന് താഴേക്ക് കൂപ്പുകുത്തി.

അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. ദുര്‍ബലമായ ആഗോള സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719.19 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,644 രൂപയുമാണ്.

നവംബര്‍ 1 ന് സ്വര്‍ണവില 59080 ആയിരുന്നു. നവംബര്‍ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടര്‍ന്ന് നവംബര്‍ 3 ന് വിലയില്‍ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബര്‍ 4 നും സ്വര്‍ണവിലയില്‍ മാറ്റമില്ല. നവംബര്‍ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബര്‍ 6 ന് 80 രൂപ കൂടി 58920 ഉം നവംബര്‍ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബര്‍ 8 ന് 58280 ആയി, നവംബര്‍ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബര്‍ 10 നും അതെ വില തുടര്‍ന്നു, നവംബര്‍ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബര്‍ 12 ന് 56680 രൂപയും നവംബര്‍ 13 ന് സ്വര്‍ണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബര്‍ 14 ന് 880 രൂപ കുറഞ്ഞ് 55480 , നവംബര്‍ 15 ന് 55560,നവംബര്‍ 16 ന് 55480 നവംബര്‍ 17 ന് 55,480, നവംബര്‍ 18 ന് 55960, നവംബര്‍ 19 ന് 56520 , നവംബര്‍ 20 ന് 56,920 , നവംബര്‍ 21 ന് 57160, നവംബര്‍ 22 ന് 640 കൂടി 57800, നവംബര്‍ 23 ന് 58400 , നവംബര്‍ 24 ന് 58400, നവംബര്‍ 25 ന് 57,600 എന്നിങ്ങനെയായിരുന്നു വില നിലവാരം.

ഇന്നത്തെ സ്വര്‍ണ വില പ്രകാരം 5% പണിക്കൂലി നോക്കിയാല്‍ കേരളത്തിലെ ജ്വല്ലറിയില്‍ നിന്നും ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 62,350 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7795 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വര്‍ണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാന്‍ കാരണമാവുന്നത്.

Tags:    

Similar News