കാര്‍ഷിക സര്‍വകലാശാല ബിരുദദാനം നാളെ

Update: 2021-12-08 03:34 GMT

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങ് നാളെ വെള്ളാനിക്കര സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.15 ന് നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നിര്‍വഹിക്കും. പ്രോ ചാന്‍സലറും കൃഷി മന്ത്രിയുമായ പി പ്രസാദ് അധ്യക്ഷത വഹിക്കും. ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ത്രിലോചന്‍ മൊഹാപത്ര മുഖ്യപ്രഭാഷണം നടത്തും. റവന്യൂ മന്ത്രിയും സര്‍വകലാശാല ഭരണസമിതി അംഗവുമായ കെ രാജന്‍, വൈസ് ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 30 വിദ്യാര്‍ത്ഥികള്‍ മാത്രമേ ബിരുദദാന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുകയുള്ളൂ. മറ്റുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കും. ബിരുദ ബിരുദാനന്തര തലത്തില്‍ റാങ്ക് നേടിയവര്‍ക്കുള്ള മെഡലുകളും ഐസിഎആര്‍ നിര്‍ദേശമനുസരിച്ച് ഏര്‍പ്പെടുത്തിയ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും.

Similar News