എന്‍എച്ച്ആര്‍സി അധ്യക്ഷ നിയമനം: വിയോജന കുറിപ്പ് സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും
പുതിയ എന്‍എച്ച്ആര്‍സി ചെയര്‍പേഴ്സന്റെ പേര് അന്തിമമാക്കുന്നതിനുള്ള സെലക്ഷന്‍ പാനലിന്റെ യോഗം ഡിസംബര്‍ 18 നാണ് നടന്നത്
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ചെയര്‍പേഴ്സണെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ അടിസ്ഥാനപരമായി പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി വിയോജനക്കുറിപ്പ് സമര്‍പ്പിച്ച് പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും. ഇത്തരം കാര്യങ്ങളില്‍ വേണ്ട പരസ്പര കൂടിയാലോചനയുടെയും സമവായത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രിം കോടതി മുന്‍ ജഡ്ജി വി രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തതിലെ പിഴവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ തീരുമാനം ഉറപ്പാക്കുന്നതിനുപകരം യോഗത്തില്‍ ഉന്നയിച്ച ന്യായമായ ആശങ്കകളും കാഴ്ചപ്പാടുകളും അവഗണിച്ച് സെലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള പേരുകള്‍ അന്തിമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ചത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍, ജസ്റ്റിസ് കുറ്റിയില്‍ മാത്യു ജോസഫ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും സുപ്രിം കോടതി മുന്‍ ജഡ്ജി വി രാമസുബ്രഹ്‌മണ്യനെ ചെയര്‍പേഴ്സണായി നിയമിക്കുകയായിരുന്നു.പുതിയ എന്‍എച്ച്ആര്‍സി ചെയര്‍പേഴ്സന്റെ പേര് അന്തിമമാക്കുന്നതിനുള്ള സെലക്ഷന്‍ പാനലിന്റെ യോഗം ഡിസംബര്‍ 18 നാണ് നടന്നത്. ജസ്റ്റിസ് (റിട്ട) അരുണ്‍ കുമാര്‍ മിശ്ര കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.