ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ്; മകനെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണമടഞ്ഞ് പിതാവ്(വിഡിയോ)

Update: 2025-03-08 07:37 GMT
ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ്; മകനെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണമടഞ്ഞ് പിതാവ്(വിഡിയോ)

ഗസ: മോചിപ്പിക്കപ്പെട്ട മകനെ കണ്‍കുളിര്‍ക്കെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണമടഞ്ഞ് പിതാവ്. ഫലസ്തീന്‍കാരനായ ഇബ്രാഹിം സബയുടെ മരണമാണ് ഏവരുടെയും കണ്ണ് നനയിക്കുന്നത്.

ഒമ്പത് വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ മകനെ ആലിംഗനം ചെയ്യുന്ന ഇബ്രാഹിം സബയുടെ വിഡിയോ സാമുഹിക മാധ്യമങ്ങളില്‍ കണ്ടത് ഒട്ടനവധി പേരാണ്.

ഹമാസും ഇസ്രായേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി ഫെബ്രുവരി 2 നാണ് അയ്ഹാം മോചിതനായത്.

Tags:    

Similar News