നിസാമുദ്ദീന്‍ മര്‍ക്കസ്: ബ്രസീല്‍, ആസ്‌ത്രേലിയ, ഫിജി, ചൈന, ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസ് കേസില്‍ ബ്രസീല്‍, ആസ്‌ത്രേലിയ, ഫിജി, ചൈന, ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് കേസ് പരിഗണിച്ച ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മൊഹിന കൗര്‍ ആണ് വ്യക്തി ജാമ്യത്തിലും 10000 രൂപയുടെ ജാമ്യത്തുകയിലും ജാമ്യം അനുവദിച്ചത്.
ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന മതപരമായ കൂടിച്ചേരലില്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ ലംഘിച്ച് പങ്കെടുത്തുവെന്നും വിസാനിയമം ലംഘിച്ചുവെന്നുമാണ് ഇവര്‍ക്കെതിരേയുളള കേസ്. മുഴുവന്‍ പേരുടെയും തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്. .
ഇതേ കോടതി 122 മലേസ്യന്‍ പൗരന്മാര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അഡ്വ. അഷിമ മാന്‍ഡ്‌ലയാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്.