കാന്റീന്‍ പാടില്ല, ഭക്ഷണം പങ്കുവയ്ക്കരുത്; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു

Update: 2021-01-18 15:31 GMT

ന്യൂഡല്‍ഹി: പത്ത് മാസത്തിനുശേഷം ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറന്നു. പത്ത്, പതിനൊന്ന് ക്ലാസുകളാണ് ഇപ്പോള്‍ തുറക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാന്റീനുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഭക്ഷണം പങ്കുവയ്ക്കരുത്, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ പാടില്ല, പല ഗെയ്റ്റുകളിലൂടെയാവണം കുട്ടികളെ കയറ്റേണ്ടതും പുറത്തുവിടേണ്ടതും തുടങ്ങി നിരവധി നിബന്ധനങ്ങളോടുകൂടിയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

പന്ത്രണ്ടാം ക്ലാസ്സ് മൂന്ന് മണിക്കൂറും പത്താംക്ലാസ് രണ്ട് മണിക്കൂറുമായിരിക്കും. സ്‌കൂളുകള്‍ സാനിറ്റൈസ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News