
ന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന പ്രചാരണത്തെ തള്ളി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10നും സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ് എന്നിവയുടെത് 11 മണിക്കുമായിരുന്നു. ഈ മാസം 15 മുതല്‍ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം. ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചിരിക്കുന്നത്. അംഗീകൃത ഏജന്റുമാര്‍ക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല.