സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ല: എം വി ഗോവിന്ദൻ

അങ്ങനെ എല്ലാവർക്കും എളുപ്പം വരാൻ കഴിയുന്ന പാർട്ടിയല്ല സിപിഎം

Update: 2024-11-03 07:49 GMT
സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റിനിൽക്കുകയാണെന്നത് സത്യമാണ്. അങ്ങനെ എല്ലാവർക്കും എളുപ്പം വരാൻ കഴിയുന്ന പാർട്ടിയല്ല സിപിഎം. വരാത്ത അത്രയും കാലം, വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. എ കെ ബാലനുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.കൊടകര കുഴൽപ്പണക്കേസിൽ ബിജെപി എന്ത് വിശദീകരണം നൽകിയാലും കേരളത്തിലെ ജനങ്ങൾ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്നും പൊലിസിന് അന്വേഷിക്കുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    

Similar News