മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ് ചെന്നിത്തല

Update: 2025-04-28 09:07 GMT
മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെ തൽസ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. അനധികൃത നിയമനങ്ങളും മാസപ്പടി കേസും എല്ലാം ചേർന്ന് കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്വന്തക്കാരെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രങ്ങളാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും, വമ്പൻ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളാ ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

Tags:    

Similar News