കെ രാധാകൃഷ്ണനെ തഴഞ്ഞത് വഴി നഷ്ടമായത് ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യത; പിണറായിയുടേത് ജാതി രാഷ്ട്രീയം: മാത്യു കുഴല്‍നാടന്‍
കെ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത് ജാതി രാഷ്ട്രീയമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
ചേലക്കര: കെ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത് ജാതി രാഷ്ട്രീയമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യതയാണ് പിണറായി വിജയന്‍ ഇല്ലാതാക്കിയതെന്നും മാത്യു ആരോപിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായി പട്ടികജാതിക്കാര്‍ക്ക് അധികാര പങ്കാളിത്തമില്ലാതായി.
ഇഎംഎസ് മന്ത്രിസഭയില്‍ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോള്‍ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാല്‍ പിണറായി രാജിവയ്‌ക്കേണ്ടി വന്നാല്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ രാധാകൃഷ്ണനാണെന്ന ആശങ്കയില്‍ ആണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തിയത്. പകരം ആ വിഭാഗത്തില്‍ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്നു പറയാന്‍ പിണറായിക്ക് ധൈര്യമില്ലെന്നും മാത്യു കുഴല്‍നാടന്‍ പരഞ്ഞു.
പ്രതികരിക്കാന്‍ ഭയമാണെങ്കില്‍ എവിടെയാണ് പ്രതികരിക്കുക. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ അതിന്റെ ഭാരം പട്ടികജാതി വിഭാഗങ്ങളടക്കം അനുഭവിക്കുകയാണ്. അഴിമതിക്കാരനെതിരെ ഒരു വോട്ട് ചെയ്യണമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 'രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകേണ്ട ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരേ ഇവരെല്ലാം എന്തെല്ലാം പറഞ്ഞതാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാനത്ത്, സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി കെ രാധാകൃഷ്ണനെ ഉയര്‍ത്തികൊണ്ടുവന്നത് ഞങ്ങളാണ് . അങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു നേതാവാണ് രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ ജാതി പറഞ്ഞുകൊണ്ടാണ് കുഴല്‍നാടന്‍ എത്തിയത്. അത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഒരു മുഖമാണ്. കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ്' എംവി ഗോവിന്ദന്‍ പറഞ്ഞു.