തൃശൂര്‍: കൊവിഡ് പോലുള്ള മഹാമാരികളെ നേരിടാന്‍ വേണ്ടത് മുന്‍കരുതലാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍. പഴയന്നൂര്‍ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ചേര്‍ന്ന സംയുക്ത ചികിത്സ സമീപനം ഉണ്ടാകേണ്ടതുണ്ട്. അതിദരിദ്രരുടെ എണ്ണം ഒരു ശതമാനത്തില്‍ കുറഞ്ഞ സംസ്ഥാനമാണ് കേരളം. ആരോഗ്യം നന്നാക്കാന്‍ ആദ്യം മികച്ച ഭക്ഷണം എത്തിക്കാന്‍ കഴിയണം. ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ പോഷകാഹാര വിതരണം നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൈം മാസികയുടെ സര്‍വേയില്‍ ലോകത്ത് കാണേണ്ട അമ്പത് സ്ഥലങ്ങളില്‍ ഒന്ന് കേരളമാണ്. ഇവിടെ വിദേശികള്‍ വരുമ്പോള്‍ മോശമായി കാണരുത്. മാലിന്യ മുക്തമായ വാര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യകേരളം ഡിപിഎം ഡോ.യു ആര്‍ രാഹുല്‍ പദ്ധതി വിശദീകരണം നടത്തി. മേളയുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ റാലി, വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ്‌മോബ്, സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്ര രചന മത്സരം, യോഗ പ്രദര്‍ശനം, ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ്,
കോവിഡാനന്തര ചികിത്സ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ക് അബ്ദുള്‍ ഖാദര്‍, പത്മജ എം കെ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സുചിത്ര എം വി, അരുണ്‍ കാളിയത്ത്, സിന്ധു എസ്, ഗീതാ രാധാകൃഷ്ണന്‍, ലത സാനു, ഷിജിത സൂസന്‍ അലക്‌സ്, ടി.ഗോപാലകൃഷ്ണന്‍, എച്ച്. ഷലീല്‍ എന്നിവര്‍ സംസാരിച്ചു.