ഏഴുവരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി; ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണമുണ്ടാകില്ലെന്നും കരട് മാര്‍ഗരേഖ
അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കും
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കരട് മാര്‍ഗരേഖ തയ്യാറായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. അതേസമയം, ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉണ്ടാകില്ല. ഇത് സംബന്ധിച്ച അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കും. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെന്ന നിലയില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെയാകും ഉള്‍ക്കൊള്ളിക്കുക. യുപി തലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്കുമാണ് പ്രവേശനം നല്‍കുക.