മന്ത്രി വി ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ചിലവക്കീലന്മാര്‍ വാദവും കഴിഞ്ഞ് കേസും തോറ്റ ശേഷം കോടതി വരാന്തയില്‍ നിന്ന് വാദിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും വിഡി സതീശന്‍

Update: 2021-07-29 06:20 GMT

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍ കുട്ടി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ട പ്രശ്‌നമായി സുപ്രീംകോടതി വിധിയെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല. പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു. അതേസമയം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല. പനി ബാധിച്ചതിനെ തുടര്‍ന്നുള്ള അനാരോഗ്യം കാരണമാണ് സഭയില്‍ പങ്കെടുക്കാത്തതെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍, മന്ത്രി രാജിവെക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നാടിനാകെ നാണക്കേടിയിരിക്കുകയാണ് കോടതി വിധി. വിചാരണ നേരിടുന്ന ആള്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല. സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News