ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഭരണ പ്രതിപക്ഷ എംപിമാര്‍ ഏറ്റു മുട്ടി. അംബേദ്കറെ അവവേളിച്ച അമിത് ഷാ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചപ്പോള്‍ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറെന്നും പ്രതിപക്ഷം ആരോപിച്ചു. നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പ്രതിഷേധം.
370ാം അനുച്ഛേദം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് മൂലമാണ് നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയില്‍ നിന്ന് അംബേദ്കറിന് രാജിവയ്ക്കേണ്ടി വന്നതെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.