പ്രളയം മൂലം തകര്‍ന്ന റോഡ് നന്നാക്കാന്‍ കേരളത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കാനാവില്ലെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി
റോഡ് നന്നാക്കാന്‍ പ്രത്യേകം തുക അനുവദിക്കണമെന്നായിരുന്നു എ എം ആരിഫ് എം പിയുടെ ആവശ്യം
ന്യൂഡല്‍ഹി: കേരളത്തില്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപണി നടത്താന്‍ പ്രത്യേക ഫണ്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍. റോഡ് നന്നാക്കാന്‍ പ്രത്യേകം തുക അനുവദിക്കണമെന്നായിരുന്നു എ എം ആരിഫ് എം പിയുടെ ആവശ്യം. റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് ദേശീയ പാതകള്‍ക്ക് നല്കുന്ന തുക മാത്രമേ കേരളത്തിനും അനുവദിക്കാന്‍ കഴിയുകയുള്ളുവെന്നും നിതിന്‍ ഗഡ്കരി മറുപടിയില്‍ പറഞ്ഞു.