വേണ്ടത്ര യാത്രക്കാരില്ല; സംസ്ഥാനത്ത് മൂന്ന് പ്രത്യേക ട്രയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കൊവിഡ് മൂലം യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള മൂന്ന് ട്രയിനുകള്‍ റയില്‍വേ റദ്ദാക്കി. കൊച്ചുവേളി-മൈസൂര്‍, തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ്, കൊച്ചുവേളി -നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് എന്നിവയുടെ ഇരുപുറത്തേക്കുമുളള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
കൊച്ചുവേളി-മൈസൂര്‍(06316) പ്രതിദിന ട്രയിന്‍ മെയ് 15 മുതല്‍ മെയ് 31 വരെയും മൈസൂര്‍- കൊച്ചുവേളി(06315) പ്രതിദിന ട്രയിന്‍ മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയുമാണ് റദ്ദാക്കിയത്.
തിരുവനന്തപുരം സെന്‍ട്രല്‍- മധുര ജംങ്ഷന് അമൃത(06343) മെയ് 15 മുതല്‍ മെയ് 31വരെയും മധുര ജംങ്ഷന് - തിരുവനന്തപുരം സെന്‍ട്രല്‍ അമൃത (06344) മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.
കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി(06349) പ്രതിദിന സ്പെഷ്യല്‍ മെയ് 15 മുതല്‍ മെയ് 31വരെയും നിലമ്പൂര്‍ -കൊച്ചുവേളി രാജ്യറാണി(06350) മെയ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.