ദോഹ : ദോഹ മെട്രോ യാത്രക്കാരുടെ എണ്ണം 100 മില്യൺ കടന്നു. മൂന്ന് വർഷം കൊണ്ടുള്ള വളർച്ചയാണിത്. പ്രവർത്തന പ്രകടനത്തിന്റെ കാര്യത്തിൽ, മെട്രോ നിരവധി റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) പറഞ്ഞു.
മെട്രോ ശൃംഖല ആരംഭിച്ചതിനുശേഷം യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു, പ്രധാന ലക്ഷ്യസ്ഥാനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലേക്കുള്ള ദോഹ മെട്രോയുടെ സേവനങ്ങളിൽ പൗരന്മാർ, താമസക്കാർ, സന്ദർശകർ ഒക്കെയും സംതൃപ്തരാണ് എന്നതും ഈ വളർച്ച ശരിവയ്ക്കുന്നു. സർവീസുകൾ ആരംഭിച്ചതുമുതൽ, ദോഹ മെട്രോ 13 പ്രധാന പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങളുടെയും ടൂർണമെന്റുകളുടെയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.