വോട്ട് കച്ചവടം ഇനി വേണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒ രാജഗോപാലിന്റെ ഉപദേശം

ഇടതുപക്ഷത്തെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് വിചാരിക്കുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന് വിചാരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും എന്നായിരുന്നു പാര്‍ട്ടി നിലപാടെന്ന് ഒ രാജഗോപാല്‍ പറഞ്ഞു

Update: 2021-03-11 02:12 GMT

തിരുവനന്തപുരം: യുഡിഎഫിനും എല്‍ഡിഎഫിനും മാറിമാറി വോട്ട് കച്ചവടം നടത്തിയിരുന്നു എന്ന് ബിജെപി നേതാവ് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്ത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് രാജഗോപാല്‍ ബിജെപിയുടെ കഴിഞ്ഞകാല തിരഞ്ഞെടുപ്പ് കച്ചവടത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇടതുപക്ഷത്തെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് വിചാരിക്കുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന് വിചാരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും എന്നായിരുന്നു പാര്‍ട്ടി നിലപാടെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.


ഇനി അത്തരം വോട്ട്കച്ചവടം വേണ്ടെന്നും ബിജെപിയെ ജയിപ്പിക്കാന്‍ നല്ല ടീമിനെ വാര്‍ത്തെടുക്കണമെന്നും രാജഗോപാല്‍ പ്രവര്‍ത്തകരെ ഉപദേശിച്ചു. 'രണ്ട് കക്ഷികള്‍ക്കും മാറി മാറി വോട്ട് ചെയ്യുന്ന സമീപനം ഏറെക്കാലം നോക്കി. എന്നാല്‍ അതല്ല ശരിയായ സമീപനം. ഇപ്പോള്‍ പാര്‍ട്ടിക്ക് മികച്ച സംഘടനാ സംവിധാനം ഉള്ളതുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നല്ല ടീമിനെ വാര്‍ത്തെടുക്കണം, അതിന് ജനങ്ങളിലേക്ക് ഇറങ്ങണം' ഒ രാജഗോപാല്‍ പറഞ്ഞു.




Tags:    

Similar News