ദുബയ്: ദുബയ് സുന്നി സെന്റര്‍ പ്രസിഡന്റും ഒട്ടേറെ മത സാംസ്കാരിക ജീവകാരുണ്യ സംരംഭങ്ങളുടെ ഭാരവാഹിയും യുഎഇയിലെ മതസാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (67) അന്തരിച്ചു.
ശാരീരിക അവശതകളെ തുടര്‍ന്ന് ദുബയ് ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സിറാജ്, സയ്യിദ് ജലാലുദീന്‍, യാസീന്‍, ആമിന, മിസ്ബ, സുഹൈര്‍, നാബാന്‍. മരുമകന്: സഹീര്‍.