കൊവിഡ് 19: ടെസ്റ്റിങ് ശേഷി ദിവസത്തില്‍ 15,000 ആയി വര്‍ധിപ്പിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

Update: 2020-05-05 13:45 GMT

ഭുവനേശ്വര്‍: കൊവിഡ് 19 ടെസ്റ്റിങ് ശേഷി ദിവസത്തില്‍ 15,000 ആയി വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിനോട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഉത്തരവിട്ടു. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ആലോചനായോഗത്തിലാണ് ടെസ്റ്റിങ് ശേഷി വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു യോഗം.

വിദൂരത്തുനിന്ന് വരുന്നവരുടെ യാത്രാ പ്രശ്‌നങ്ങള്‍, ഭക്ഷണം, വെള്ളം, സൂര്യതാപം, അപകടങ്ങള്‍ ഇതൊക്കെ കണക്കിലെടുത്ത് സൂറത്തില്‍ നിന്ന് തൊഴിലാളികളെ ട്രയിന്‍ മാര്‍ഗം വഴി എത്തിച്ചാല്‍ മതിയെന്ന് യോഗത്തില്‍ ധാരണയായി.

ഗുജറാത്തില്‍ നിന്ന് ഒഡീഷയിലേക്ക് ബസ്സ് മാര്‍ഗം വരുന്നത് നിരോധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കൃഷി, വ്യവസായം, ഗതാഗതം എന്നിവയ്ക്ക് ഗ്രീന്‍ സോണില്‍ സാധാരണ നിലയില്‍ ചെയ്യാനുള്ള അനുമതിയുണ്ട്. ലോക്ക് ഡൗണ്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി. കര്‍ഷകരുടെയും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളുടെയും ലോണുകളും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കും വിത്തിന്റെ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തും.

സന്‍ജം, കേന്ദ്രപാറ, ഭദ്രക്, ബലസോറ, ബൊലാന്‍ഗിര്‍, ജയ്പൂര്‍ തുടങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ ധാരാളമുളള ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News