ഒഡീഷയില്‍ ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

Update: 2021-03-30 07:18 GMT

മയൂര്‍ബഞ്ച്: ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ ഗര്‍ഭിണിയായ സ്ത്രീയെ നടത്തിച്ച പോലിസുകാരനെ അന്വേഷണവിധേയമായി ജില്ലാ പോലിസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ചവരുത്തിയതിനും പെരുമാറ്റ ദൂഷ്യവുമാണ് സരാത് പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫിസറായ എസ് ഐ റീന ബക്‌സലിനെതിരേ ചുമത്തിയിട്ടുള്ളത്.

മാര്‍ച്ച് 28നാണ് ബക്‌സലിനെതിരേ മയൂര്‍ബഞ്ച് സൂപ്രണ്ട് നടപടിയെടുത്തത്. ചുമതല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി ഡി ദാസ്‌മോഹന്‍പത്രയ്ക്ക് കൈമാറാനും നിര്‍ദേശിച്ചു.

ഗുരുബാരിയും അവരുടെ ഭര്‍ത്താവ് ബിക്രം ബിരുളിയും നല്‍കിയ പരാതിയിലാണ് നടപടി.

ഗുരുബാരിയും ഭര്‍ത്താവും ഉഡുല സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് ആരോഗ്യപരിശോധനയ്ക്ക് ബൈക്കില്‍ പോകുന്നതിനിടിയിലണ് പോലിസ് പിടികൂടിയത്.

പോലിസ് ഹെല്‍മെറ്റ് പരിശോധന നടത്തുമ്പോള്‍ ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഭാര്യം ഗുരുബാരി ധരിച്ചിരുന്നില്ല. ഭാര്യയ്ക് തലയില്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ധരിക്കാതിരുന്നതെന്ന് ബിക്രം പറഞ്ഞെങ്കിലും പോലിസ് അത് പരിഗണിച്ചില്ല. അദ്ദേഹം 500 രൂപ പിഴയീടാക്കുകയും പണം പോലിസ് സ്‌റ്റേഷനിലേക്ക് പോയി അടച്ചുവരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മാത്രമല്ല, ഭാര്യയെ ബൈക്കില്‍ കൊണ്ടുപോകാനും അനുവദിച്ചില്ല.

കനത്ത വെയിലില്‍ ഗര്‍ഭിണിയായ സ്ത്രീ പോലിസ് സ്‌റ്റേഷന്‍ വരെ നടന്നുപോകേണ്ടിവന്നു.

Tags:    

Similar News