ഒഡീഷയില്‍ 2,854 പേര്‍ക്ക് കൊവിഡ്; 15 മരണം

Update: 2020-10-10 10:49 GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ 24 മണിക്കൂറിനുള്ളില്‍ 2,854 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 മരണം റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 2,49,693 പേര്‍ക്കാണ് കൊവിഡ് രോഗബാധയുണ്ടായിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 28494 സജീവ കേസുകളാണ് ഉള്ളത്.2,20,388 പേര്‍ രോഗമുക്തരായി. 1,006 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇന്നലെ മാത്രം 73,272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.




Tags:    

Similar News