കേരള പോലിസിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

Update: 2023-01-17 12:53 GMT

തിരുവനന്തപുരം: കേരള പോലിസിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ചാനലിലുണ്ടായിരുന്ന മൂന്ന് ബോധവല്‍ക്കരണ വീഡിയോകള്‍ നീക്കം ചെയ്ത ഹാക്കര്‍മാര്‍ പകരം മൂന്നെണ്ണം പോസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയറുകളോ ആപ്ലിക്കേഷനുകളോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുള്ള പ്രക്രിയയാണു വീഡിയോകളില്‍ കാണുന്നത്. ആരാണ്, എവിടെനിന്നാണ് ഹാക്ക് ചെയ്തതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു ആവശ്യങ്ങളൊന്നും ഹാക്കര്‍മാര്‍ ഉന്നയിച്ചിട്ടില്ല.

ചൊവ്വാഴ്ച രാവിലെയോടെയാണ് ഔദ്യോഗിക ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. സൈബര്‍ ഡോമും സൈബര്‍ പോലിസും ചേര്‍ന്ന് യൂ ട്യൂബ് വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായി കേരളാ പോലിസ് അറിയിച്ചു. കേരള പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞവര്‍ഷം ജൂണില്‍ ഹാക്ക് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ട്് ഹാക്ക് ചെയ്തശേഷം 'ഓക്ക് പാരഡൈസ്' എന്ന് പേരിലേക്കു മാറ്റുകയായിരുന്നു. പേജിലെ പോസ്റ്റുകള്‍ നീക്കി മറ്റു പോസ്റ്റുകള്‍ ചേര്‍ത്തിരുന്നു. അക്കൗണ്ട് പോലിസ് അധികം വൈകാതെ തിരിച്ചുപിടിച്ചു.

Tags:    

Similar News