യുട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തൃശൂര്‍: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവ് പിടിയിലായി . പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പില്‍ സനൂപ് (32) എന്ന സാമ്പാര്‍ സനൂപിനെയാണ് ഒന്നര കിലോ കഞ്ചാവുമായി തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും സംഘവും പിടികൂടിയത് . മീന്‍പിടുത്തം പഠിപ്പിക്കുന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സനൂപ് സബ്‌സ്‌്രൈകബെഴ്‌സ് ആയി വരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയുമാണ് കഞ്ചാവ് നല്‍കി മയക്കുമരുന്നിന് അടിമകളാക്കിയിരുന്നത്.
മീന്‍ പിടുത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലി പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയുമാണ് ചെയ്തിരുന്നത്. പിന്നീട് ഇവരെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റും. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. നിരവധി വിദ്യാര്‍ഥികള്‍ സനൂപിന്റെ കെണിയില്‍ കുടുങ്ങിയിട്ടുണ്ട്.
മീന്‍പിടുത്തം പരിശീലിപ്പിക്കാന്‍ ഇതിനായി പതിനായിരങ്ങള്‍ വിലയുള്ള 10 ഓളം ചൂണ്ടകള്‍ ഇയാള്‍ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാള്‍ സ്വന്തമായ ഉണ്ടാക്കിയ ഫിഷിംങ്ങ് കിറ്റും ഉപയോഗിച്ചിരുന്നു.