പരപ്പനങ്ങാടി: കഞ്ചാവ് വില്‍പ്പനക്കാരായ രണ്ട് യുവാക്കളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. പുകയൂര്‍ ആവനാഴി സ്വദേശി കൊളക്കാടന്‍ മുഹമ്മദ് ഷാഫിയെ രാവിലെ ആവനാഴിവച്ച് 520 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കിറങ്ങിയ സമയത്താണ് അറസ്റ്റ് ചെയ്തത്.മുമ്പും ഇയാളെ കഞ്ചാവ് വില്പനക്കിടെ എക്‌സൈസ് പിടികൂടിയിരുന്നു.
വൈകീട്ട് കൂട്ടുമുച്ചി വച്ച് 650ഗ്രാം കഞ്ചാവുമായി ചേട്ടിപ്പടിഹെല്‍ത്ത് സെന്ററിനു സമീപം താമസിക്കുന്ന പൂവത്തുംതൊടി സഞ്ജിത്ത് (31) നെ അറസ്റ്റ് ചെയ്തു.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്ര, എക്‌സ്സൈസ് ഐ ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടിയത്.