കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍
ക്ലാസ് കട്ടുചെയ്ത് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഏതാനും കോളജ് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് കിട്ടിയ സൂചനകളിലൂടെയാണ് കറുകടം സ്വദേശി അനന്തുവിനെ പോലിസ് കുടുക്കിയത്.
കൊച്ചി: കോതമംഗലത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിവന്നിരുന്ന യുവാവ് പിടിയിലായി. കറുകടം സ്വദേശി അനന്തു ബി നായരാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ക്ലാസ് കട്ടുചെയ്ത് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഏതാനും കോളജ് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് കിട്ടിയ സൂചനകളിലൂടെയാണ് കറുകടം സ്വദേശി അനന്തുവിനെ പോലിസ് കുടുക്കിയത്.
മാതിരപ്പിള്ളി ഭാഗത്ത് വീട് വാടകയ്‌ക്കെടുത്തായിരുന്നു കഞ്ചാവ് കച്ചവടം. കോതമംഗലം സിഐ യൂനസ്, എസ്‌ഐ ദിലീഷ് എന്നിവരടങ്ങുന്ന പോലിസ് സംഘം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍നിന്നാണ് ഒളിപ്പിച്ചുവച്ചിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് സ്ഥിരമായി ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവന്നിരുന്നതെന്ന് പോലിസ് അറിയിച്ചു. ചെറുപായ്ക്കറ്റുകളിലാക്കിയായിരുന്നു വില്‍പന.