വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയുമെന്ന് ഒമാന്‍ ഭരണകൂടം

Update: 2021-09-22 16:54 GMT

മനാമ: സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും അശ്ലീലവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒമാന്‍. പൊതുജനാഭിപ്രായം ഉദ്ദീപിപ്പിക്കുകയോ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും 3,000 റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.


തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്ന പ്രവണത വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ധിക്കുകയാണ്. വ്യക്തികളെയും സ്ഥാപനങ്ങളെയും ആരോപണ നിഴിലാക്കി ഈ സൈറ്റുകള്‍ സ്ഥിരീകരിക്കാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഇതുപോലുള്ള സോഷ്യല്‍ മീഡിയ റിപോര്‍ട്ടുകള്‍ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.




Tags:    

Similar News