ഒമിക്രോണ്‍: മധ്യപ്രദേശില്‍ ജര്‍മന്‍കാരന് കൊവിഡ്; ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

Update: 2021-12-07 09:05 GMT

ജബല്‍പൂര്‍: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടയില്‍ 28 വയസ്സുകാരനായ ജര്‍മന്‍കാരന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സാംപിളുകള്‍ ജിനോം സീക്വന്‍സിങിന് അയച്ചിട്ടുണ്ട്.

അദ്ദേഹം ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. വിവാഹച്ചടങ്ങിനെത്തിയ 50 പേരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്.

ന്യൂഡല്‍ഹിയില്‍ നിന്ന് ഞായറാഴ്ചയാണ് ഇയാള്‍ ജബല്‍പൂരിലെത്തുന്നത്. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അതിലാണ് പോസിറ്റീവായത്. ഇയാളെ സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി.

മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍, 10. ആകെ രോഗികള്‍ 23. 

Tags:    

Similar News