ഗസല്‍ രാവിന് ഈണം പകര്‍ന്ന് ജില്ലാ കലക്ടറുടെ സ്വരമാധുര്യം

Update: 2022-09-09 09:23 GMT

തൃശൂര്‍: തിരുവോണനാളില്‍ ജില്ലയുടെ ആഘോഷങ്ങള്‍ക്ക് ശ്രുതി പകര്‍ന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ഈരടികള്‍.

തേക്കിന്‍കാട് മൈതാനിയില്‍ ഡിടിപിസിയും ജില്ലാ ഭരണകൂടവും കോര്‍പറേഷനും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികളുടെ രണ്ടാം ദിനത്തിലാണ് കലക്ടറുടെ ആലാപനമികവിന് ഒരിക്കല്‍ കൂടി തൃശൂര്‍ സാക്ഷിയായത്. തിരുവോണദിന പരിപാടികളുടെ ഭാഗമായി റാസാ ബീഗം അവതരിപ്പിച്ച ഗസല്‍ വിരുന്നിനിടെയാണ് കലക്ടറും ഗാനം ആലപിച്ചത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ മുടങ്ങിപ്പോയ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓണാഘോഷങ്ങളുടെ കുറവ് നികത്തി വിപുലമായ പരിപാടികളാണ് ഇത്തവണ ജില്ലയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. പഞ്ചവാദ്യം, പുലിക്കളി, നാടന്‍ കലാരൂപങ്ങള്‍, ഹാസ്യസംഗീതനിശ തുടങ്ങി വിവിധ പരിപാടികളാണ് സെപ്റ്റംബര്‍ 7 മുതല്‍ അഞ്ച് ദിവസം തേക്കിന്‍കാട് മൈതാനിയില്‍ ഓണ നാളുകളെ ആവേശം കൊള്ളിക്കുന്നത്.

Tags:    

Similar News