വിചാരണ തടവുകാരില്‍ മൂന്നില്‍ ഒരാള്‍ ദലിതന്‍
2015ലെ കണക്കുപ്രകാരം വിചാരണ തടവുകാരിലെ 55 ശതമാനവും മുസ്‌ലിങ്ങളും ദലിതരുമാണ് എന്ന് എന്‍സിആര്‍ബി റിപോര്‍ട്ട് ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്നവരില്‍ ഭൂരിപക്ഷവും ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങള്‍. ജയിലില്‍ കഴിയുന്ന ദലിത്,ആദിവാസി തടവുകാരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നതായും ക്രിമിനല്‍ ജസ്റ്റിസ് ഇന്‍ ദ ഷാഡോ ഓഫ് കാസ്റ്റ് എന്ന പേരിലുള്ള റിപ്പോര്‍ട്ട് പറയുന്നു. എന്‍സിആര്‍ബിയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി നാഷണ്‍ സെന്റര്‍ ഫോര്‍ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ്, നാഷനല്‍ ദലിത് മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകള്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഈ വിവരം. ജനസംഖ്യയില്‍ 24 ശതമാനമുള്ള ദലിത് ആദിവാസി വിഭാഗങ്ങളില്‍ 34 ശതമാനവും ജയിലിലാണ്. 2015ലെ കണക്കുപ്രകാരം വിചാരണ തടവുകാരിലെ 55 ശതമാനവും മുസ്‌ലിങ്ങളും ദലിതരുമാണ് എന്ന് എന്‍സിആര്‍ബി റിപോര്‍ട്ട് ചെയ്തിരുന്നു. എസ്‌സി, എസ്ടി ആക്റ്റ് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി നടപടിയും ദലിത്,ആദിവാസി,മുസ്‌ലിം വിഭാഗങ്ങള്‍ക്കുമേല്‍ ചുമത്തുന്ന കേസുകളില്‍ കുറ്റപത്രം നല്‍കാതെ പോലിസ് അന്വേഷണം നീട്ടികൊണ്ടുപോകുന്നതും ഈ വിഭാഗങ്ങളിലെ തടവുകാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു.