ഗോവയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 67

Update: 2020-05-26 01:31 GMT

പനാജി: ഗോവയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 67 ആയി.

സംസ്ഥാനത്ത് നിലവില്‍ വിവിധ ആശുപത്രികളിലായി 48 പേരാണ് ചികില്‍സയിലുള്ളത്. ഏറ്റവും കുറവ് രോഗികളുളള സസ്ഥാനങ്ങളിലൊന്നാണ് ഗോവ.

ഇന്ത്യയില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം 1.38 ലക്ഷമായി, 77,103 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. ഇതുവരെ മരിച്ചവരുടെ എണ്ണം 4,021. 57,000 പേര്‍ രോഗവിമുക്തരായി. 

Tags:    

Similar News