ഓപറേഷന്‍ ഗംഗ; യുക്രെയ്‌നില്‍ കുടുങ്ങിയവരുമായുള്ള രണ്ടാം വിമാനം നാളെ ഡല്‍ഹിയിലെത്തും

Update: 2022-02-26 17:14 GMT

ന്യൂഡല്‍ഹി; യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന ഓപറേഷന്‍ ഗംഗ പദ്ധതി പ്രകാരം 250 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച രാവിലെ വിമാനം ഡല്‍ഹിയില്‍ ഇറങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു.

''ഓപറേഷന്‍ ഗംഗ തുടരുന്നു. ബുക്കാറസ്റ്റില്‍നിന്നുള്ള രണ്ടാമത്തെ വിമാനം 250 യാത്രക്കാരുമായി പുറപ്പെട്ടു''- വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. വിമാനം ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെത്തും.

'കീവിലെ ഇന്ത്യന്‍ എംബസി യുക്രെയ്‌നില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ഇന്ത്യന്‍ പൗരന്മാരുമായി ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം ഫെബ്രുവരി 27ന് രാവിലെ 7:45 ന് ന്യൂഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'- വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ആദ്യ വിമാനം ഇന്ന് വൈകീട്ട് ഏഴരയോടെ മുംബൈ വിമാനത്താവളത്തിലെത്തി. 219 വിദ്യാര്‍ത്ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. അതില്‍ മുപ്പതോളം പേര്‍ കേരളത്തില്‍നിന്നായിരുന്നു.

Tags:    

Similar News