സംഘടനകള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുന്‍ഗണന മാറ്റണം: ഇമാംസ് കൗണ്‍സില്‍ പ്രതിനിധിസഭ

Update: 2021-12-22 10:19 GMT

കരുനാഗപ്പള്ളി: ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണം ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കുകയും പ്രബല ന്യൂനപക്ഷമായ മുസ് ലിം സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യ തകരാതിരിക്കാന്‍ ഫാഷിസത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത സമരമുന്നേറ്റവുമായി സംഘടനകള്‍ രംഗത്ത് വരണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സഭ ആവശ്യപ്പെട്ടു. മതേതര പാര്‍ട്ടികള്‍ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ മതേതരത്വവും ജനാധിപത്യവും സമനീതിയും തകര്‍ക്കുന്ന ഫാഷിസത്തിനെതിരായ സമരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ജനവഞ്ചനയായി പരിണമിക്കും. മതാധ്യക്ഷന്‍മാര്‍ മതസമൂഹങ്ങളെ തമ്മിലടിപ്പിക്കുയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്തില്ലെങ്കില്‍ മതവിശ്വാസികള്‍ തമ്മില്‍ ശത്രുക്കളായി രാജ്യം നശിക്കും.


മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ മതത്തിന്റെ സാമൂഹ്യ അടിത്തറകളായ നീതിയും സമത്വവും സ്വാതന്ത്ര്യവും വീണ്ടെടുക്കാനായി സംഘപരിവാര്‍ ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ തയ്യാറാവണം. ഹിന്ദുത്വ ഫാഷിസത്തിനെതിരായ പോരാട്ടം രാജ്യത്തിന്റെയും ഭരണഘടനയുടെയും മതങ്ങളുടെയും ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സഭ ഓര്‍മ്മിപ്പിച്ചു.

2021-24 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ പ്രതിനിധി സഭ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി, ജനറല്‍ സെക്രട്ടറി ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് അല്‍ ഖാസിമി, സെക്രട്ടറിമാര്‍ ഹാഫിസ് മുഹമ്മദ് നിഷാദ് റഷാദി, സക്കീര്‍ ഹുസൈന്‍ ബാഖവി, ജഗ അബ്ദുല്‍ ഹാദി മൗലവി, ട്രഷറര്‍ എംഇഎം അഷ്‌റഫ് മൗലവി കൂടാതെ പ്രവര്‍ത്തക സമിതി അംഗങ്ങളായി ടി അബ്ദുറഹ്മാന്‍ ബാഖവി, ഹസൈനാര്‍ കൗസരി, അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് സലീം ഖാസിമി, സലീം കൗസരി, സ്വാദിഖ് ഖാസിമി എന്നിവരെയും തിരഞ്ഞെടുത്തു.



 പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട 41 അംഗ സംസ്ഥാന സമിതി നിലവില്‍ വന്നു. അബ്ദുറസാഖ് ഖാസിമി, അബ്ദുന്നാസര്‍ ബാഖവി, അബ്ദുല്‍ ലത്വീഫ് ദാരിമി, അഹ്മദ് കബീര്‍ മന്നാനി, അന്‍സാരി ഖാസിമി പന്തളം, അന്‍സാരി ബാഖവി ഈരാറ്റുപേട്ട, അഷ്‌കര്‍ മൗലവി, അബ്ദുല്‍ ജലീല്‍ മദനി, ഹുസൈന്‍ സഖാഫി, ഹബീബുല്ലാ ഖാസിമി, മുഹമ്മദ് സലീം റഷാദി, മുഹമ്മദ് കുഞ്ഞ് മൗലവി, മുഷ്താഖ് ഖാസിമി, നിസാറുദ്ദീന്‍ ബാഖവി, പാങ്ങില്‍ നൂറുദ്ദീന്‍ മൗലവി, സഈദ് മൗലവി, പി.കെ സുലൈമാന്‍ മൗലവി, സയ്യിദ് മുഹമ്മദ് ഖാസിമി, സൈനുദ്ദീന്‍ ബാഖവി, ഷഫീഖ് ഖാസിമി കൊണ്ണിയൂര്‍, സൈനുദ്ദീന്‍ മൗലവി കൊണ്ണിയൂര്‍, സല്‍മാന്‍ ഖാസിമി, മാഞ്ഞാലി സുലൈമാന്‍ മൗലവി, ബഷീര്‍ കൗസരി തളിപ്പറമ്പ്, ഫിറോസ് ഖാന്‍ ബാഖവി, അബ്ദുല്‍ അസീസ് അല്‍ ഖാസിമി, മുനീര്‍ മൗലവി എന്നിവരാണ്.

Tags:    

Similar News