ഇമാംസ് കൗണ്‍സില്‍ നീതി പ്രതിജ്ഞ സമ്മേളനം ഇന്ന്

വൈകുന്നേരം 4.30 ന് കൊല്ലം, കരുനാഗപള്ളിയില്‍ ശൈഖ് മസ്ജിദിനു സമീപം ശഹീദ് അലവിക്കുഞ്ഞ് മൗലവി നഗറിലാണ് ബാബരി സമ്മേളനം നടക്കുന്നത്

Update: 2021-12-04 18:46 GMT

കരുനാഗപള്ളി: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ്: ഒരുനാള്‍ നീതി പുലരും എന്ന ശീര്‍ഷകത്തില്‍ നീതി പ്രതിജ്ഞ സമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം 4.30 ന് കൊല്ലം, കരുനാഗപള്ളിയില്‍ ശൈഖ് മസ്ജിദിനു സമീപം ശഹീദ് അലവിക്കുഞ്ഞ് മൗലവി നഗറിലാണ് ബാബരി സമ്മേളനം നടക്കുന്നത്. ബാബരി മസ്ജിദ് സംഘപരിവാര ഫാഷിസ്റ്റ് ശക്തികളാല്‍ തകര്‍ക്കപ്പെട്ടിട്ട് വരുന്ന ഡിസംബര്‍ 6 ന് 29 വര്‍ഷങ്ങള്‍ തികയുന്നു. ഈ വിഷയത്തില്‍ 2019 നവംബര്‍ 9 ന് സുപ്രീം കോടതി വിധി പറഞ്ഞുവെങ്കിലും നീതി പുലര്‍ന്നിട്ടില്ല. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വിധി പറയുന്നതിന് പകരം ഐതിഹ്യപരമായ വിശ്വാസത്തിന് ഊന്നല്‍ നല്‍കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അതിനു ശേഷം ഡല്‍ഹിയിലും അസമിലും ത്രിപുരയിലും നിരവധി പള്ളികള്‍ തകര്‍ക്കപ്പെട്ടു. മറ്റു പല പള്ളികളുടെ മേല്‍ സംഘപരിവാരം അവകാശവാദമുന്നയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇത്രത്തോളം ഗുരുതരമായിട്ടും മുഖ്യധാരാ മതേതര പാര്‍ട്ടികളില്‍ നിന്നോ പൊതു സമൂഹത്തില്‍ നിന്നോ പ്രതിഷേധങ്ങള്‍ കാണുന്നില്ല. ഈ സാഹചര്യത്തിലാണ് ഇമാംസ് കൗണ്‍സില്‍ വിഷയം ഗൗരവത്തോടെ ഏറ്റെടുത്ത് ബോധവല്‍ക്കരണം നടത്തുന്നത്. ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയില്‍ സി ആര്‍ മഹേഷ് എംഎല്‍എ, ഇ എം അബ്ദു റഹ്മാന്‍, അബ്ദുശ്ശുകൂര്‍ ഖാസിമി, ഇ കെ സുലൈമാന്‍ ദാരിമി, കരമന അശ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, അഡ്വ. ജവാദ്, ഹാഫിസ് അഫ്‌സല്‍ ഖാസിമി, വി എം ഫതഹുദ്ദീന്‍ റഷാദി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

Tags:    

Similar News