ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Update: 2021-08-31 16:59 GMT

പരപ്പനങ്ങാടി:മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായവരെ സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നടപടിക്കെതിരെ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി ടൗണില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സയ്യിദ് പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ കെ സൈതലവി അധ്യക്ഷനായി. ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. അലി തെക്കേപ്പാട്ട്, സി ടി അബ്ദുല്‍നാസര്‍, എ കുട്ടിക്കമ്മു നഹ, മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി, പി അലിഅക്ബര്‍, എ ഉസ്മാന്‍, പി പി ഷാഹുല്‍ഹമീദ്, കെ പി നൗഷാദ് സംസാരിച്ചു.




Tags:    

Similar News