ചെന്നൈ: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ യോജിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഡിഎംകെ. ജനുവരി ആറിന് ചെന്നൈയില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിലേക്ക് ഉവൈസിയെ ക്ഷണിച്ചിട്ടില്ലെന്നും ഡിഎംകെ അവകാശപ്പെട്ടു. അഖിലേന്ത്യാ ലീഗിന്റെയും മനിതനേയ മക്കള്‍ കക്ഷിയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ഡിഎംകെയുടെ മലക്കംമറച്ചില്‍. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ അംഗങ്ങളാണ് ലീഗും മനിതനേയ മക്കള്‍ കക്ഷിയും.
ചെന്നൈയില്‍ ജനുവരി ആറിനാണ് ഉവൈസിയും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം നടക്കുന്ന ഡിഎംകെയുടെ കോണ്‍ഫറന്‍സിലും ഉവൈസിയെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ന്യൂനപക്ഷ കാര്യങ്ങള്‍ക്കുള്ള പാര്‍ട്ടി സെക്രട്ടറി ഡോ. ഡി മസ്താന്‍ ഹൈദരാബാദില്‍ എത്തിയാണ് ഉവൈസിയെ ക്ഷണിച്ചത്. ഉവൈസി ക്ഷണം സ്വീകരിച്ചു. പിന്നീടാണ് എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഡിഎംകെ നിലപാട് മാറ്റിയത്. ,
അതേസമയം തമിഴ്‌നാട്ടില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ഉവൈസി പറഞ്ഞു.