കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചു
കോഴിക്കോട് ആസ്ഥാനമായുള്ള വ്യവസായി നന്തി മൂടാടി സ്വദേശി പി കെ അഹമദിന്റെ നേതൃത്തിലുള്ള പി കെ ഗ്രൂപ്പാണ് പി കെ സ്റ്റീല്‍സിലെ വ്യാവസായിക ആവശ്യത്തിനുള്ള കൂറ്റന്‍ ഓക്‌സിജന്‍ ടാങ്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി സ്ഥാപിച്ചത്.
കോഴിക്കോട്: കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ ജില്ലയിലെ പ്രധാന കൊവിഡ് ആശുപത്രികളിലൊന്നായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള വ്യവസായി നന്തി മൂടാടി സ്വദേശി പി കെ അഹമദിന്റെ നേതൃത്തിലുള്ള പി കെ ഗ്രൂപ്പാണ് പി കെ സ്റ്റീല്‍സിലെ വ്യാവസായിക ആവശ്യത്തിനുള്ള കൂറ്റന്‍ ഓക്‌സിജന്‍ ടാങ്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി സ്ഥാപിച്ചത്. ജില്ലാ ഭരണകൂടം ടാങ്ക് ഏറ്റെടുത്ത് മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുകയായിരുന്നു.