ചാണകത്തില്‍ നിന്ന് പെയ്ന്റ്; ബ്രാന്റ് അംബാസിഡറായി നിതിന്‍ ഗഡ്കരി

Update: 2021-07-08 13:34 GMT

ജയ്പൂര്‍: ചാണകത്തില്‍ നിന്ന് പെയ്ന്റ് നിര്‍മിക്കുന്ന ഓട്ടോമേറ്റഡ് നിര്‍മാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ജയ്പൂരിലാണ് ഖാദി പ്രകൃതിക് എന്ന പേരില്‍ ചാണകത്തില്‍ നിന്നും പെയ്ന്റ് നിര്‍മിക്കുന്നത്.


ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പെയിന്റാണിത്. ഈ പെയിന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ താനാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ചാണക പെയിന്റിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്‌മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാംപസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്.




Tags:    

Similar News