മര്‍ക്കസ് നോളജ് സിറ്റിയില്‍ പെയിന്റിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

കാരന്തൂര്‍ ചേറ്റുകുഴി സൈതലവിയുടെ മകന്‍ മന്‍സൂര്‍ (22) ആണ് മരിച്ചത്.

Update: 2020-07-21 11:57 GMT

താമരശ്ശേരി: കൈതപ്പൊയില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ പെയിന്റിങ് ജോലിക്കെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കാരന്തൂര്‍ ചേറ്റുകുഴി സൈതലവിയുടെ മകന്‍ മന്‍സൂര്‍ (22) ആണ് മരിച്ചത്. ലാന്റ് മാര്‍ക്ക് ബില്‍ഡേഴ്‌സിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പെയിന്റിങിനായി വെള്ളം ഉപയോഗിച്ച് കഴുകുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: മൈമൂന. സഹോദരങ്ങള്‍: മസ്‌റൂറ, നാഫി, കുഞ്ഞിമോള്‍. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റും




Tags:    

Similar News