കണ്ണൂരില്‍ അജ്ഞാത വാഹനമിടിച്ച് പെയിന്റിങ് തൊഴിലാളി മരിച്ചു
വാരം വലിയന്നൂരിലെ പി സി മുഹമ്മദ്ആയിഷ ദമ്പതികളുടെ മകന്‍ ആസിമ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) ആണ് മരണപ്പെട്ടത്.
കണ്ണൂര്‍: മുണ്ടയാട് അജ്ഞാത വാഹനമിടിച്ച് പെയിന്റിങ് തൊഴിലാളി മരണപ്പെട്ടു. വാരം വലിയന്നൂരിലെ പി സി മുഹമ്മദ്ആയിഷ ദമ്പതികളുടെ മകന്‍ ആസിമ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 11.30 മണിയോടെ മുണ്ടയാട് വൈദ്യര്‍ പീടികക്ക് സമീപമാണ് അപകടം. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സാജിദ. മക്കള്‍: മുഹമ്മദ് റാസിന്‍, സ്വാലിഹ്, റിസ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍, കമാല്‍, മറിയം, ആസിമ. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ടൗണ്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നിര്‍ദേശപ്രകാരം സമീപത്തെ കെട്ടിടങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിക്കുന്നുണ്ട്.