കടലിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

Update: 2021-10-14 09:15 GMT
കടലിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

താനൂര്‍: ആല്‍ബസാര്‍ കടപ്പുറത്ത് കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഇതുവരെയായും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കടലില്‍നിന്ന് കണ്ടത്തിയത്. 45 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു.

സന്നദ്ധപ്രവര്‍ത്തകരും പോലിസും ചേര്‍ന്ന് കടലില്‍നിന്നും പുറത്തെടുത്ത മൃതദേഹം പൊന്നാനി കോസ്റ്റല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇന്ന് അമ്പലപ്പുഴയില്‍നിന്നും ഒരു കുടുംബം വന്നെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല.

Tags:    

Similar News