'പാക് അധീന കശ്മീര്‍': കെ ടി ജലീലിനെതിരേ കേസെടുക്കാന്‍ ഉത്തരവിടണമെന്ന് ഡല്‍ഹി പോലിസ് കോടതിയില്‍
ന്യൂഡല്‍ഹി: കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശം രാജ്യദ്രോഹകരമാണെന്ന ആരോപണത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരേ കേസെടുക്കണമെന്ന് ഡല്‍ഹി പോലിസ്. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് പോലിസ് ഈ ആവശ്യം ഉന്നയിച്ചത്.
കശ്മീര്‍ യാത്രക്കുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് വിവാദമായത്. കശ്മീരിനെ 'പാക് അധീന കശ്മീര്‍' എന്ന് പറഞ്ഞതാണ് പ്രകോപനമായത്. വിവാദമായതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിച്ചു. തന്റെ കുറിപ്പിനെ തെറ്റിദ്ധരിച്ചുവെന്നാണ് ജലീലിന്റെ നിലപാട്.
വിവാദ പരാമര്‍ശത്തിനെതിരേ സുപ്രിംകോടതി അഭിഭാഷകനും ബിജെപിക്കാരനുമായ ജി എസ് മണി ഡല്‍ഹി തിലക് മാര്‍ഗ് പോലിസില്‍ പരാതി നല്‍കി. പക്ഷേ, അവര്‍ അത് സ്വീകരിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹം ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കൂടാതെ കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു.
കേസ് തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
കെ ടി ജലീലിനെതിരേ പത്തനംതിട്ടയില്‍ ഇതേ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.