പാകിസ്താന്‍ സൂപ്പര്‍ ലീഗ് ബഹിഷ്‌കരിച്ച് ഇന്ത്യന്‍ ആപ്പുകള്‍

Update: 2019-02-17 09:28 GMT

ന്യൂഡല്‍ഹി: പൂല്‍വാമയിലെ കാര്‍ബോംബ് ആക്രമണ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് ലീഗായ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ബഹിഷ്‌കരിച്ച് ഇന്ത്യന്‍ സ്‌പോര്‍ട് ആപ്പുകള്‍. ക്രിക്ക്ബസ് അടക്കമുള്ള ആപ്പുകളാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന ബഹിഷ്‌കരണമുറവിളികള്‍ക്ക് ശേഷം കളിയുടെ സംപ്രേഷണം നിര്‍ത്തിവച്ചത്. ഡിസ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇന്നലെ മുതല്‍ ലീഗ് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ ക്രിക്ഇന്‍ഫോ ബഹിഷ്‌കരണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നിലവില്‍ പിഎസ്എല്ലിന്റെ നാലാംസീസണാണ് ദുബയില്‍ നടക്കുന്നത്.

Tags:    

Similar News