പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം; സുരക്ഷാജീവനക്കാരന് പരിക്ക്

Update: 2022-09-06 15:57 GMT

പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് നായയുടെ കടിയേറ്റത്. മണികണ്ഠനെന്ന ജീവനക്കാരനാണ് പരിക്കേറ്റത്. അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ക്കില്‍ അനേകം വിനോദസഞ്ചാരികളുള്ള സമയത്താണ് നായ പാര്‍ക്കില്‍ കയറിയത്. പാര്‍ക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോള്‍ നായ കടിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും പല സ്ഥലങ്ങളിലും തെരുവുനായയുടെ ആക്രമണമുണ്ടായി. ആലുവ നെടുവന്നൂരില്‍ റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുകയായിരുന്ന ഹനീഫയെ തെരുവുനായ ആക്രമിച്ചു. ഇതേ സ്ഥലത്തുവച്ച് രാവിലെ ആറുമണിയോടെ ജോര്‍ജ് എന്നയാളെയും നായ കടിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് മദ്‌റസയില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥിക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.

Tags:    

Similar News