പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്

Update: 2022-01-04 04:41 GMT
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കുമായി പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്. ഏഴ് ബുള്ളറ്റും ഇയാളില്‍ നിന്ന് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് കൈവശം വയ്ക്കാന്‍ ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറഞ്ഞു.

യാത്രക്കാരില്‍ സ്വാഭാവികമായി നടത്തുന്ന പരിശോധനയിലാണ് തങ്ങളില്‍ നിന്നും തോക്ക് കണ്ടെടുത്തത്.കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയതാണ് കെഎസ്ബിഎ തങ്ങള്‍. ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്താണ് തോക്കും തിരകളും കണ്ടെടുത്തത്. തുടര്‍ന്ന് ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങള്‍ പറയുന്നത്. എന്നാല്‍ രേഖകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്തത് കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.



Tags:    

Similar News