പാലത്തായി കേസ്: ഐ ജി ശ്രീജിത്തിനെതിരേ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പരാതി നല്‍കി
തിരുവനന്തപുരം: പാലത്തായിയില്‍ കുരുന്നു പെണ്‍കുട്ടിയെ അധ്യാപകനായ ബിജെപി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ബാലികയെ സ്വഭാവഹത്യ നടത്തിയ ഐജി ശ്രീജിത്തിനെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീനാ ഇര്‍ഷാദ് ബാലാവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. പീഡനത്തെ അതിജീവിച്ച് പരാതിപ്പെടാന്‍ തയ്യാറായ ബാലികയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സംസാരിച്ച ഐ ജി ശ്രീജിത്തിനെതിരേ പോക്‌സോ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാക്ഷിയായ ബാലികയുടെ പേര് പുറത്ത് വിട്ടതും അതിഗുരുതരമാണ്. ബാലികയുടെ മെഡിക്കല്‍ പരിശോധന റിപോര്‍ട്ട് അടിയന്തരമായി പരിശോധിക്കണം. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കണം. ഇതുപോലെ പീഡനത്തിനിരയാക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളും കുടുംബവും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഇത് സംജാതമാക്കുകയെന്നതിനാല്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ തയ്യാറാവണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Palathayi case: Women Justice Movement filed a complaint against IG Sreejith